NewsInternational

റംസാന്‍ നൊയമ്പ് സമയത്ത് ഭക്ഷണം കഴിച്ച വൃദ്ധനെ പോലീസ് അതിക്രൂരമായി അടിച്ചവശനാക്കി

ഇസ്ലാമാബാദ്: റംസാന്‍ മാസത്തില്‍ ഭക്ഷണം കഴിച്ചതിന് ഗോകല്‍ ദാസ് എന്ന വൃദ്ധന് പ്രായത്തിന്‍റെ പരിഗണന പോലും നല്‍കാതെ പോലീസിന്‍റെ ക്രൂര മര്‍ദനം. വെള്ളിയാഴ്ച ആണ് സംഭവം നടന്നത്. പാകിസ്ഥാനിലെ ഗ്രാമ പ്രദേശമായ ഘോട്കിയിലാണ് ഈ ക്രൂര പ്രവര്‍ത്തി അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തകര്‍ നല്‍കിയ ബിരിയാണി കഴിക്കവേ ആയിരുന്നു പോലീസ് കോണ്‍സ്റ്റബിള്‍ അലി ഹസനും സഹോദരനും കൂടി പരസ്യമായി ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ ഗോകല്‍ ദാസ് എന്ന വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. സംഭവത്തിന്‌ ശേഷം ഈ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രക്ഷോഭം തന്നെ നടന്നു. ഇതിനു ശേഷം അലി ഹസനും സഹോദരനും എതിരെ കേസെടുക്കാന്‍ പോലീസ് മേധാവികള്‍ നിര്‍ബന്ധിതരാവുകയും. ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. വൃദ്ധപീഡനത്തിനും മര്‍ദ്ദനത്തിനും ആണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പാകിസ്ഥാന്‍ പീനല്‍ കോഡുകള്‍ ആയ സെക്ഷന്‍ 337, 504 506/2 എന്നീ വകുപ്പുകളിന്‍ മേലാണ് ജര്‍വാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button