തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും ഇതര അസോസിയേറ്റ് ബാങ്കുകളെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകളുടെ ഐക്യവേദി ജൂലൈ 29ന് പണിമുടക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 15ന് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളോടെ സമരപരിപാടികള്‍ ആരംഭിക്കും. 27ന് ബാഡ്ജ് ധാരണവും ധര്‍ണകളും നടത്തും. ജൂലൈ 19ന് പൊതുമേഖലാ ബാങ്ക് സംരക്ഷണ ദിനാചരണം, റാലികള്‍ എന്നിവയും നടക്കും. ജൂലൈ 28ന് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
ലയനനീക്കങ്ങളില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് എസ്.ബി.ടി സംരക്ഷണസമിതിക്ക് രൂപംനല്കാന് ജൂണ്‍ 15ന് വൈകീട്ട് നാലിന് തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് ഹാളില്‍ ജനകീയ കണ്വെന്ഷന് ചേരും.
Post Your Comments