തിരുവനന്തപുരം : സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധബാങ്കുകളും ആറുലക്ഷത്തിലേറെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു.കാര്‍ഡ് ബ്ലോക്കായവര്‍ എത്രയും വേഗം സമീപത്തുള്ള ബാങ്കിലെത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാനാണ് അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് എസ്ബിഐയുടെയും എസ്ബിടി അടക്കമുള്ള അനുബന്ധബാങ്കുകളുടെയും ആറുലക്ഷത്തിലേറെ എടിഎം കാര്‍ഡുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തത്.
മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡ് ബ്ലോക്ക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി.കാര്‍ഡ് ബ്ലോക്ക് ചെയ്ത വിവരം ഇടപാടുകാരെ എസ്‌എംഎസ് വഴി അറിയിച്ചിരുന്നെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്.പലരും എടിഎം കൗണ്ടറില്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിവരം അറിയുന്നത്.
Post Your Comments