ന്യൂഡല്‍ഹി: എസ്ബിടിയുടെ പെട്ടെന്നുള്ള മാറ്റം പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലരും അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട അവസ്ഥയിലെത്തി. എന്നാല്‍, പലര്‍ക്കും എസ്ബിഐ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ല. എസ്ബിഐയുടെ ടാക്‌സ് നടപടിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.
എസ്ബിഐയില്‍ മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകളുമുണ്ട്. കോര്‍പ്പറേറ്റ് സാലറിപാക്കേജ് അക്കൗണ്ടുകള്‍, ചെറുനിക്ഷേപങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍, ബേസിക്ക് സേവിങ്‌സ് അക്കൗണ്ടുകള്‍, പ്രധാനമന്ത്രി ജന്‍ ധന്‍ യോജനക്ക് കീഴില്‍ വരുന്ന അക്കൗണ്ടുകള്‍ എന്നിവയില്‍ മിനിമം ബാലന്‍സ് ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചത്.
50,000 രൂപ വരെ നിക്ഷേപം നടത്തുന്നതിനായാണ് ചെറു നിക്ഷേപങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍ എസ്ബിഐ ആരംഭിച്ചിരിക്കുന്നത്. 50,000 രൂപക്ക് മുകളില്‍ ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. ആദ്യമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് സഹായമായ അക്കൗണ്ടുകളാണ് ബേസിക്ക് സേവിങ്‌സ് അക്കൗണ്ടുകള്‍. ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് രണ്ടാമതൊരു അക്കൗണ്ട് തുറക്കാന്‍ പറ്റില്ല.
കോര്‍പ്പറേറ്റ് കമ്പനികളിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന അക്കൗണ്ടുകളാണ് കോര്‍പ്പറേറ്റ് സാലറി അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍ക്കെല്ലാം മിനിമം ബാലന്‍സ് നിബന്ധന ബാധകമാക്കില്ലെന്നാണ് എസ്.ബി.െഎ അറിയിച്ചിരിക്കുന്നത്.
Post Your Comments