തിരുവനന്തപുരം: ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ശശികുമാറിന് വിരമിക്കുംമുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ അല്പനേരത്തേക്ക് പ്രിന്‍സിപ്പല്‍ നിയമനം നൽകിയതിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ഈ നിയമനം അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണെന്ന് കാണിച്ച് അഭിഭാഷകനായ എസ്.മാര്‍ട്ടിന്‍ ജോര്‍ജ്ജാണ് പരാതി നല്‍കിയത്.
എതിര്‍കക്ഷികളായ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വിജയകുമാര്‍, പ്രിന്‍സിപ്പലായി പ്രൊമോഷന്‍ ലഭിച്ച ആര്‍.ശശികുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിനെയും പരാതിയില്‍ കക്ഷി ചേര്‍ത്തിരുന്നുവെങ്കിലും ഫയലുകള്‍ പരിശോധിച്ചശേഷം മാത്രം മന്ത്രിക്ക് നോട്ടീസ് അയച്ചാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു.
Post Your Comments