സേലം : കൊലക്കേസ് പ്രതി കീഴടങ്ങിയത് വ്യത്യസ്തമായി. വാട്‌സ്ആപ്പിലൂടെയാണ് പ്രതി കീഴടങ്ങള്‍ പ്രഖ്യാപിച്ചത്. സേലത്ത് ഭൂമി സര്‍വേയറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്‌റഫ് അലി ഇക്‌റാമുല്ല എന്നയാളാണ് വാട്‌സ്ആപ്പിലൂടെ കീഴടങ്ങല്‍ പ്രഖ്യാപിച്ചത്.
മെയ് 28ന് ആണ് ഹുസൂര്‍ മുനിസിപ്പാലിറ്റിയില്‍ ലാന്‍ഡ് സര്‍വേയറായിരുന്ന കുവലൈചെഴിയന്‍ കൊല്ലപ്പെട്ടത്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം കുവലൈചെഴിയനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട കുവലൈചെഴിയന് ഹുസൂര്‍ സ്വദേശിനിയായ കാര്‍ത്യായിനി എന്ന യുവതിയുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണം. ഇയാളെ കൊലപ്പെടുത്തിയ ശേഷം കാറിലിരുത്തി കത്തിക്കുകയായിരുന്നു.
കാറില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതികളില്‍ ഒരാളെ പിടികൂടിയതാണ് കേസിന് തുമ്പുണ്ടാക്കാന്‍ പോലീസിനെ സഹായിച്ചത്. ജൂണ്‍ പത്തിന് കീഴടങ്ങുമെന്ന് വാട്‌സ്ആപ്പില്‍ അപ്‌ലോഡ് ചെയ്ത ഓഡിയോ ക്ലിപ്പില്‍ അഷ്‌റഫ് വ്യക്തമാക്കി. ക്ലിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments