NewsGulf

ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പുതിയ ടവർ

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ നൂറു മീറ്റർ ഉയരക്കൂടുതൽ പുതിയ കെട്ടിടത്തിനുണ്ടാകുമെന്നു നിർമാതാക്കളായ ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തി. യുഎഇയുടെ പ്രൗഢമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായാണ് ദുബായ് ക്രീക്കിൽ പുതിയ ടവർ ഉയരുന്നത്. ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ ദുബായിൽനിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമാണം അടുത്തമാസം തുടങ്ങും.

ടവറിനുള്ളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഭക്ഷണശാലകൾ, നിരീക്ഷണകേന്ദ്രങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്നു മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു. 2020ലെ വേൾഡ് എക്സ്പോയ്ക്ക് മുൻപ് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 365 കോടി ദിർഹമാണ് ടവറിന്റെ നിർമാണച്ചെലവു കണക്കാക്കുന്നത്. റാസൽ ഖോർ പക്ഷി നിരീക്ഷണ കേന്ദ്രത്തിന്റെ മറുകരയിലാണ് പുതിയ നഗരം ഒരുങ്ങുന്നത്. പ്രശസ്ത സ്പാനിഷ് സ്വിസ് ശിൽപി സാൻറിയാഗോ കലാവട്രയാണ് ടവറിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉയരം തൊള്ളായിരം മീറ്ററിനും ആയിരം മീറ്ററിനും ഇടയിലായിരിക്കും. സ്തംഭം പോലെ ഉയരത്തിൽ ഇസ്‌ലാമിക വാസ്തു ശിൽപകലാ മാതൃകയിൽ ഏറ്റവും നൂതന സംവിധാനങ്ങളോടെയാണ് ടവർ നിർമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button