മൊസൂള്‍: രഹസ്യം ചോര്‍ത്തിയെന്ന് ആരോപിച്ച് ഐ.എസ് ഭീകരര്‍ സ്വന്തം സംഘാംഗങ്ങളെ ആസിഡില്‍ മുക്കി കൊന്നു. ഐ.എസിലെ രണ്ടാമനായ ഹാജി ഇമാം എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അടുത്തിടെ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സംഘത്തില്‍ നിന്നുള്ളവര്‍ തന്നെ രഹസ്യ വിവരം ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണെന്നാണ് ആരോപണം.
ഇതേതുടര്‍ന്നാണ് രഹസ്യം ചോര്‍ത്തിയെന്ന് സംശയിക്കുന്നവരെ ആസിഡില്‍ മുക്കി കൊന്നത്.
നൂറിനടുത്ത് ഐ.എസ് ഭീകരരെയും സാധാരണക്കാരെയും ആസിഡില്‍ മുക്കി കൊന്നതായി മുതിര്‍ന്ന ഇറാഖി ഇന്റലിജന്‍സ് ഓഫീസര്‍ വെളിപ്പെടുത്തി. ഭീകര സംഘടനയില്‍ നിന്ന് രക്ഷപെടുന്നതിനും പണം കണ്ടെത്തുന്നതിനും ഐ.എസ് ഭീകരര്‍ പണം വാങ്ങി ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഈ റിപ്പോര്‍ട്ടകളുടെ കൂടി പശ്ചാത്തലത്തിലാണ് മനസാക്ഷി മരവിക്കുന്ന ശിക്ഷാവിധി നടപ്പിലാക്കിയത്. കഴിഞ്ഞ മാസം സംഘടനയില്‍ ഉള്‍പ്പെട്ട ചില ഭീകരരെ ജീവനോടെ മോര്‍ച്ചറിയില്‍ അടച്ച് കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ മൃതദേഹങ്ങള്‍ രഹസ്യം ചോര്‍ത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്നോണം നഗര കവാടത്തില്‍ പ്രദര്‍ശനത്തിന് വച്ചു.
Post Your Comments