ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഇന്ത്യന്‍ സംഗീതനായകന്‍ എ.ആര്‍ റഹ്മാനും പ്രതിഭകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടിയില്ല. ബാറ്റിംഗിനെ ഒരു സുന്ദര സംഗീതമാക്കി ക്രിക്കറ്റ് പ്രേമികളിലേക്ക് സന്നിവേശിപ്പിക്കുന്ന വിരാട് കോഹ്ലി ഇതാദ്യമായി ഇന്ത്യന്‍ സംഗീതത്തിന്റെ അമരക്കാരന്‍ എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ പാട്ടു പാടുന്നു.
ഇന്ത്യയില്‍ ആദ്യമായി അരങ്ങേറുന്ന ഫുട്‌സാല്‍ ലീഗിന്റെ ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്താന്‍ നിയോഗിതനായ സംഗീത ചക്രവര്‍ത്തി പാട്ടിന്റെ ശബ്ദമാകാന്‍ തെരഞ്ഞെടുത്തതാകട്ടെ വിരാട്‌കോഹ്ലിയെയും.
ഈ മാസം 20 ന് ഇവര്‍ ഒന്നിക്കുന്ന ഗാനം പുറത്തുവരും. ക്രിക്കറ്റില്‍ അതുല്യപ്രതിഭയായി മാറിയിട്ടുള്ള കോഹ്ലി പന്തടക്കത്തിന്റെ മാസ്മരികത വരുന്ന ഫുട്‌സാല്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറാണ്.
റഹ്മാന്റെ സംഗീതം എന്ന നിലയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് പാട്ടിനെ കുറിച്ച് ഉള്ളതെങ്കിലും കോഹ്ലിക്ക് പാടാന്‍ കഴിയുന്ന വിധത്തില്‍ എളുപ്പത്തിലുള്ള റാപ്പ് സംഗീതമാണ് റഹ്മാന്‍ ഒരുക്കിയിട്ടുള്ളത്. ക്രിക്കറ്റിലെ വലിയ എതിരാളികളെ നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് പാടാമെന്ന സമ്മതത്തിലൂടെ താന്‍ തെരഞ്ഞെടുത്തതെന്നാണ് കോഹ്ലിയുടെ പ്രതികരണം. എട്ട് ടീമുകള്‍ കളിക്കുന്ന ഫുട്‌സാല്‍ ലീഗിന്റെ പ്രസിഡന്റ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ഫിഗോയാണ്.
Post Your Comments