IndiaNews

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 18 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി മേലുമലയില്‍ ബസും ട്രക്കും കാറും ഉള്‍പ്പെട്ട അപകടത്തില്‍ 18 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം കൃഷ്ണഗിരിയിലെ ബെരിഗായില്‍ നിന്നും കര്‍ണാടകയിലെ ഹൊസൂരിലെക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് മേലുമലയില്‍ വെച്ച് എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ട്രക്ക് ബസിലിടിക്കുകയും, ട്രക്കിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ച് ബസിനു പിന്നില്‍ വരികയായിരുന്ന കാറില്‍ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്.
പോലീസും അഗ്‌നിശമന സേനയും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1,00,000 രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button