NewsIndia

സോണിയഗാന്ധി വഴിമാറി ആരെയാണ് നേതൃത്വം ഏല്‍പ്പിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ് വെളിപ്പെടുത്തുന്നു

ന്യൂഡല്‍ഹി: മക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുലിനും വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വഴിമാറി കൊടുക്കാന്‍ സമയമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി പാര്‍ട്ടിക്കേറ്ര തോല്‍വിയെ തുടര്‍ന്ന് നേതൃ മാറ്റം ആവശ്യപ്പെട്ട് വിവിധ നേതാക്കന്മാര്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയെ പഴയ അവസ്ഥയിലേക്ക് തിരിച്ച്‌ കൊണ്ട് വരണമെങ്കില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. പഞ്ചാബ് മുന്‍മുഖ്യമന്ത്രി ആയിരുന്ന അമരീന്ദര്‍ നടത്തിയ പ്രസ്താവന ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.1998 മുതല്‍ സോണിയ ഗാന്ധിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. മികച്ച നേതാവാണ് അവരെന്ന് വ്യക്തമായിട്ടുള്ളതാണ്. അവര്‍ക്ക് 70 വയസായി. തനിക്ക് 74ഉം. ഇനി പുതിയ തലമുറക്ക് കടന്നു വരേണ്ട സമയമായി. അവര്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ട്. രാജ്യം മുഴുവനുമാണ് അവരുടെ പ്രവര്‍ത്തനമേഖല. അവര്‍ തളര്‍ന്നു. ഒരു മാറ്റം ആവശ്യമാണ്,ഒരു നേതൃമാറ്റത്തിന് സോണിയ തയ്യാറായാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നത് അമരീന്ദര്‍ സിംഗിനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button