ന്യൂഡല്‍ഹി: ബട്ല ഹൗസ് എട്ടുമുട്ടെലിനെപ്പറ്റിയുള്ള കോണ്‍ഗ്രസിന്‍റെ നുണപ്രചരണം അവസാനിപ്പിച്ച് പാര്‍ട്ടി പ്രസിഡന്‍റ് സോണിയാഗാന്ധിയും മറ്റും മാപ്പു പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി ഡല്‍ഹി ഘടകം ഇന്ന്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികള്‍ ഉള്‍പ്പെട്ടിരുന്നു എന്ന പുതിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രതിഷേധം.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ബിട്ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പക്ഷേ, അതേ സമയം തന്നെ ഇന്‍റര്‍നെറ്റില്‍ വന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഐഎസ് ഭീകരന്‍ താന്‍ ബട്ല ഹൗസില്‍ ഏറ്റുമുട്ടലിന്‍റെ സമയത്ത് ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. താന്‍ പറഞ്ഞതില്‍ നിന്നും വ്യതിചലിക്കാന്‍ ദിഗ്വിജയ് സിംഗ് ഇതുവരെ തയാറായിട്ടില്ല.
ഐഎസ് വീഡിയോയെപ്പറ്റി ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Post Your Comments