NewsFootballSports

മിലാനില്‍ യൂറോപ്പിലെ പുതിയ രാജാക്കന്മാരുടെ സ്ഥാനാരോഹണം

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ന്‍ പുലര്‍ച്ചെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ട്‌ഔട്ടില്‍ കീഴടക്കി റയല്‍ മാഡ്രിഡ് യൂറോപ്പിന്‍റെ പുതിയ രാജാക്കന്മാരായി. പതിനൊന്നാം തവണയാണ് റയല്‍ യൂറോപ്പ്യന്‍ ചാമ്പ്യന്‍പട്ടം നേടുന്നത്.

നിശ്ചിതസമയത്തും അധികസമയത്തും 1-1 സമനില പാലിച്ച ആവേശകരമായ മത്സരത്തിന്‍റെ ഫലം നിര്‍ണ്ണയിക്കാന്‍ ഒടുവില്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ട്‌ വേണ്ടിവന്നു. റയല്‍ താരങ്ങള്‍ തങ്ങള്‍ എടുത്ത കിക്കുകളെല്ലാം ഗോളാക്കിയപ്പോള്‍ അത്ലറ്റിക്കോയുടെ പ്രതിരോധനിരയിലെ താരം ജുവാന്‍ഫ്രാന്‍റെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.

നേരത്തെ, നിശ്ചിത സമയത്തിന്‍റെ 15-ആം മിനിറ്റില്‍ സെര്‍ജിയോ റമോസ് റയലിനു വേണ്ടി ഹെഡറിലൂടെ ഗോള്‍ നേടിയപ്പോള്‍ 79-ആം മിനിറ്റ് വരെ കാത്തിരുന്ന ശേഷം ബെല്‍ജിയന്‍ താരം യാനിക്ക് കരാസ്ക്കോയാണ് അത്ലറ്റിക്കോയുടെ സമനില ഗോള്‍ കണ്ടെത്തിയത്. 48-ആം മിനിറ്റില്‍ ഫെര്‍ണാന്‍ഡോ ടോറസിനെ റയലിന്‍റെ പെപ്പെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ആന്‍റ്വാന്‍ ഗ്രീസ്മാന്‍ പാഴാക്കിയില്ലായിരുന്നു എങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നായേനെ.

3-വര്‍ഷത്തിനിടയില്‍ രണ്ടാം തവണയും റയലിനു മുന്നില്‍ത്തന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍വി പിണഞ്ഞത് അത്ലറ്റിക്കോ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഹൃദയഭേദകമായി. മത്സരത്തിന്‍റെ ഭൂരിഭാഗവും തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്തി മനോഹരമായ ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച ശേഷമാണ് നിര്‍ഭാഗ്യം കൊണ്ട് ഡീഗോ സിമയോണിയുടെ ടീമിന് കിരീടം നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button