ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് സേവനം സൗജന്യമായോ കുറഞ്ഞ നിരക്കുകളിലോ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ. സൗജന്യമായി ലഭ്യമാക്കുന്ന ഫോണ്‍ ഹെല്‍പ് ലൈനുകള്‍ പോലെ ഇന്റര്‍നെറ്റും ലഭ്യമാക്കണമെന്നാണ് ശര്‍മ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് നെറ്റ് ന്യൂട്രാലിറ്റിയെ ബാധിക്കാത്ത രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ഥ നിരക്ക് പാടില്ലെന്ന ട്രായ് ഉത്തരവ് ഫെബ്രുവരിയിലാണ് നിലവില്‍ വന്നത്. ഇതിനെ അട്ടിമറിക്കുന്നതല്ല പുതിയ നിര്‍ദേശമെന്നും ശര്‍മ പറഞ്ഞു. നെറ്റ് സമത്വം ഇല്ലാതായാല്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ നിയന്ത്രണം സേവനദാതാക്കളായ കമ്പനികളുടെ കൈകളിലാകും. ചില സൈറ്റുകള്‍ സൗജന്യമായി നല്‍കാനും ചിലത് വേഗത്തില്‍ ലഭ്യമാക്കാനും കമ്പനികള്‍ക്ക് സാധിക്കുമെന്നും ശര്‍മ പറഞ്ഞു
Post Your Comments