തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് . എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിയ്ക്ക് കേരളത്തില്‍ ആരംഭമായി. ഈ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . 1000 കോടി ചിലവിലാണ് കെ-ഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ പുതിയ ഒപ്റ്റിക്കല്‍ ശൃംഖല സ്ഥാപിക്കുകയാണ്.
ഓരോ വര്‍ഷവും പൊതുസ്ഥലത്ത് 1000 സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കും. ആദ്യ രണ്ടു വര്‍ഷം പദ്ധതി നടപ്പിലാക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ നടപടികള്‍ ജൂണില്‍ പൂര്‍ത്തിയാകും.
Post Your Comments