തിരുവനന്തപുരം: കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കു കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കെഫോൺ പദ്ധതി ആവിഷ്കരിച്ചത്.
കമ്പനി കെഎസ്ഇബിയുടെയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപീകരിക്കാനാണു തീരുമാനം. പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനത്തിനു സമാന്തരമായി ഉണ്ടാക്കാനാണു പദ്ധതി. ഇതുവഴി സൗജന്യമായി 20 ലക്ഷം കുടുംബങ്ങള്‍ക്കു ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കും. 1,028 കോടി രൂപയാണു പദ്ധതിയുടെ മൊത്തം ചെലവ്.
മന്ത്രിസഭ കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസിന്റെ കരട് സ്പെഷല്‍ റൂള്‍സിനു അംഗീകാരം നല്‍കി. തിരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും 10% നീക്കിവെച്ചുകൊണ്ടാണ് കെഎഎസ് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിനു കഴിവും അര്‍പ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാം നിര സൃഷ്ടിക്കുകയാണു ലക്ഷ്യം.
Post Your Comments