India

കാളിദേവിയെ അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപണം ; യുവാക്കള്‍ അറസ്റ്റില്‍

മുംബൈ : കാളിദേവിയെ അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. മുംബൈ അന്റോപ് ഹില്ലിലാണ് സംഭവം. മുംബൈ പോലീസിന്റെ സഹായത്തോടെ ഭോപ്പാല്‍ പോലീസാണ് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ മെയ് 10ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. നാഡന്‍ പരിന്‍ഡേ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് കാളിയെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റുകളുമുണ്ട്.

അന്റോപ് ഹില്ലില്‍ ബോഡി ഗാര്‍ഡായും ഇലക്ട്രീഷ്യനായും ജോലി ചെയ്യുന്ന യുവാക്കളാണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവാക്കള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button