NewsIndia

കല്ലുകളും മരകമ്പുകളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ് സെല്‍ഫി; മൂന്ന് കൌമാരക്കാര്‍ അറസ്റ്റില്‍

ലക്നൗ: ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കൌമാരക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച്‌ ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാനാണ് ഇവർ ശ്രമിച്ചത്.അപകടം മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അമിത വേഗത്തിലെത്തിയ രാജധാനി എക്സ്പ്രസ് തടയാനായിരുന്നു ഇവര്‍ ശ്രമിച്ചത്.

വേഗത കുറഞ്ഞ പാസഞ്ചര്‍ ട്രെയിനൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ മുന്‍പും പകര്‍ത്തിയിട്ടുണ്ട്. രാജധാനി എക്‌സ്പ്രസിന് വേഗത കൂടിയതുകൊണ്ടാണ് തടഞ്ഞ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്ന് കൌമാരക്കാര്‍ ചോദ്യം ചെയ്യലില്‍ ഏറ്റുപറഞ്ഞു. പക്കലുണ്ടായിരുന്ന സ്മാര്‍ട്ട്ഫോണില്‍ നിന്നും അപകടകരമായ തരത്തിലുള്ള നിരവധി സെല്‍ഫികളും പൊലീസ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button