NewsInternational

സെൽഫി എടുത്ത് പോസ്റ്റ്‌ ചെയ്തശേഷം കടൽക്കുതിര ആക്രമിച്ചു ; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: സെല്‍ഫിയെടുക്കുന്നതിനിടെ മധ്യവയസ്‌കനെ കടല്‍ക്കുതിര ആക്രമിച്ചുകൊന്നു. ചൈനയിലെ റോങ്‌ചെങിലുള്ള ഷിയാക്കോ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജിയ ലിജുവാന്‍ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്.

ജിയ വെള്ളക്കെട്ടിൽ വീണു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ . എന്നാൽ മൃഗശാല സൂക്ഷിപ്പുകാനാണ്‌ ജിയ കടല്‍ക്കുതിരയുടെ ആക്രമണത്തിലാണ്‌ കെല്ലപ്പെട്ടതെന്ന്‌ അറിയിച്ചത്‌. ഇയാള്‍ ജിയയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിന്‌ മുന്‍പു തന്നെ കടല്‍ക്കുതിര വ്യവസായിയെ വെള്ളക്കെട്ടിന്റെ അടിത്തട്ടിലേക്ക്‌ വലിച്ചുകൊണ്ട്‌ പോകുകയായിരുന്നു. അതിനിടെ ഷിയാക്കോ വന്യജീവി സങ്കേതത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആക്രമണ സ്വഭാവമുള്ള മൃഗങ്ങളുമായി സന്ദര്‍ശകരെ അടുത്തിടപഴകാന്‍ അനുവദിക്കരുതെന്നു പലരും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button