മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മഹാരാഷ്ട്രാ റവന്യൂമന്ത്രി ഏക്‌നാഥ് ഖാഡ്‌സെയെ പലതവണ ഫോണില്‍ വിളിച്ചുവെന്ന ആരോപണം മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് അന്വേഷണം പ്രഖ്യാപിച്ചത്.
2015 സപ്തംബര്‍ നാലിനും കഴിഞ്ഞ മാസം അഞ്ചിനുമിടയില്‍ ഖാഡ്‌സെയുടെ നമ്പറിലേക്ക് ദാവൂദിന്റെ ഭാര്യയുടെ നമ്പറില്‍ നിന്ന് നിരവധി കോളുകള്‍ വന്നിരുന്നുവെന്നാണ് ആരോപണം. കറാച്ചിയില്‍ നിന്നായിരുന്നു ഫോണ്‍കോളുകള്‍. എ.എ.പി വാക്താവ് പ്രീതിശര്‍മയാണ് ആരോപണം ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവായ ഏക്‌നാഥ് ഖാഡ്‌സെ ആരോപണം നിഷേധിച്ചിരുന്നു. കഴിഞ്ഞയാഴ്ച തെളിവുകളുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫഡനാവിസിനെ സന്ദര്‍ശിച്ച പ്രീതി ശര്‍മ്മ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments