തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിക്കുമെന്ന് പിണറായി വിജയന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍ എന്നിവരെയും സന്ദര്‍ശിക്കും. ഈ മാസം 28നാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര. കേന്ദ്ര ധനമന്ത്രി, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി എന്നിവരേയും കാണും. സൗഹൃദ സന്ദര്‍ശനമാണെന്നും നിവേദനം നല്‍കാന്‍ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments