ആലപ്പുഴ : ജെ.എസ്.എസ് അധ്യക്ഷ കെ.ആര്.ഗൗരിയമ്മയെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയില്‍ എത്തിയാണ് പിണറായി ഗൗരിയമ്മയെ സന്ദര്‍ശിച്ചത്.
പിണറായിയെ സ്വീകരിച്ച ഗൗരിയമ്മ പിണറായിയുടെ പിറന്നാള്‍ ആയതിനാല്‍ പിറന്നാല്‍ കേക്കും മുറിച്ചു. ജെ.എസ.്എസ് നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗൗരിയമ്മ വസതിയില്‍ ഉച്ചഭക്ഷണവും നല്കി. നിയുക്ത മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്, ഇ.പി.ജയരാജന്, എം.എം.ആരിഫ് എം.എല്‍.എ തുടങ്ങിയ നിരവധി പ്രമുഖരും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു.
വൈകിട്ട് പുന്നപ്ര, വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സി.പി.എം മന്ത്രിമാര്‍ പുഷ്പാര്‍ച്ച നടത്തും. തുടര്‍ന്ന് ആലപ്പുഴയില്‍ സി.പി.എമ്മിന്റെ പൊതുയോഗത്തിലും നേതാക്കള്‍ പങ്കെടുക്കും.
Post Your Comments