Latest NewsKeralaNews

എം.ടിയുടെ പരാമർശം കേന്ദ്രസർക്കാരിനെതിരായ കുന്തമുന, പിണറായി മഹാൻ; പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയെന്ന് ഇ.പി ജയരാജൻ

കോഴിക്കോട്: എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും എം.ടി ഉദ്ദേശിച്ചത് കേന്ദ്ര സർക്കാരിനെ ആണെന്നും ജയരാജൻ വാദിച്ചു. രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്താകും എം.ടിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ എം.ടി ഉന്നയിച്ച കുന്തമുനയെ മാധ്യമങ്ങൾ ദുർവ്യാഖ്യാനിക്കുകയാണെന്ന് ജയരാജൻ ആരോപിച്ചു.

‘എം.ടി. യുടെ പ്രസം​ഗം കേരളത്തെ ബാധിക്കുന്നതല്ല. പൊതുവായിട്ടുള്ള ചില കാര്യങ്ങൾ വിശദീകരിക്കുകയാണ് ചെയ്തത്. ഇടതുപക്ഷവിരുദ്ധ അപസ്മാരം കയറിയിട്ടുള്ളവർ സിപിഎമ്മിനും പിണറായി വിജയനുമെതിരെ അത് തിരിച്ചുവിടാൻ ശ്രമിക്കുകയാണ്. പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധന. എനിക്കും മറ്റ് പലർക്കും പിണറായി മഹാനാണ്. ഭരണ രം​ഗത്തും രാഷ്ട്രീയ രം​ഗത്തും സംഘടനാരം​ഗത്തും അസമാന്യ പ്രതിഭയായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. അയ്യങ്കാളി, ശ്രീ നാരായണഗുരു, മന്നത്ത് പദ്മനാഭൻ, എ.കെ.ജി എന്നിവരുടെ ചിത്രങ്ങൾ പലരും വയ്ക്കാറുണ്ട്. അതുപോലെയാണ് എനിക്ക് പിണറായി’, ജയരാജൻ പറഞ്ഞു.

അതേസമയം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നുമായിരുന്നു എം ടി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button