ആപ്പിള്‍ ഐ ഫോണ്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, എന്താണെന്നല്ലേ ? ആപ്പിള്‍ ഐ ഫോണിന്റെ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനി. വില്‍പ്പന ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് വില കുറയ്ക്കാന്‍ നിര്‍ബ്ബന്ധിതമാകുന്നതായി സിഇഒ ടിം കുക്ക് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
2016 ലെ ആദ്യ മൂന്ന് മാസം 50.6 ബില്യണ്‍ ഡോളര്‍ വരുമാനം കണ്ടെത്തിയ ആപ്പിള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം നഷ്ടമാണ് നേരിട്ടത്. ഐഫോണിന്റെ വില്‍പ്പനയില്‍ വന്ന ഇടിവ് ആപ്പിളിന്റെ മൊത്ത വരുമാനത്തിന്റെ പകുതി ഇല്ലാതാക്കിയെന്നും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇടിവ് കൂടുതല്‍ ശക്തമാകുക ആണെന്നും വിപണി വിദഗ്ദ്ധരും പറയുന്നു. നേരിയ വ്യത്യാസം വരുത്തി മാത്രം ഓരോ തലമുറയും സൃഷ്ടിക്കുന്നതാണ് ഐഫോണിന് തിരിച്ചടിയാകുന്നത്.
നിലവില്‍ അമേരിക്കയില്‍ 600 ഡോളറിന് വില്‍പ്പന നടത്തുന്ന അടിസ്ഥാന മോഡലിന് ഇന്ത്യയിലെ വില 784 ഡോളറാണ്. ഇന്ത്യയില്‍ വില വളരെ കൂടുതലാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും സിഇഒ ടിം കുക്ക് പറഞ്ഞു. വര്‍ഷം തോറും പുത്തന്‍ സാങ്കേതികത ഉള്‍പ്പെടുത്തി പുതിയ തലമുറ ഹാന്‍ഡ്‌സെറ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആപ്പിള്‍ 2003 ന് ശേഷം വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് സൂചന.
Post Your Comments