KeralaLatest NewsNews

ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം അഞ്ജു പാര്‍വ്വതി പ്രഭീഷിന്

പുരസ്‌കാരം അദ്ധ്യാപനത്തിനും സാമൂഹ്യസേവനത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച്

തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരി അഞ്ജു പാര്‍വ്വതി പ്രഭീഷിന്. അദ്ധ്യാപനത്തിനും സാമൂഹ്യസേവനത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ മാനിച്ചാണ് അഞ്ജുവിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

Read Also: മുത്തൂറ്റ് ഫിൻകോർപ്പ്: കടപ്പത്രങ്ങൾ ഉടൻ വിറ്റഴിക്കും, സമാഹരിക്കുക കോടികൾ

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരതീയ സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.

കേരളത്തില്‍ തിരുവനന്തപുരം കവടിയാറുള്ള ബിഎസ്എസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 74 പേര്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. അദ്ധ്യാപന രംഗത്ത് വിദേശത്തും ഇന്ത്യയിലും നല്‍കിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ‘ഭാരത് സേവക് ‘ ദേശീയ പുരസ്‌കാരം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button