അബുദാബി: ബിഗ് ടിക്കറ്റ് ലിവ് ഫോർ ഫ്രീ ബൊണാൻസ ക്യാമ്പയിൻ വഴി വാർഷിക ബില്ലുകൾ അടയ്ക്കുന്നതിനായി 500,000 ദിർഹം സമ്മാനം നേടി ഇന്ത്യൻ പ്രവാസി. ഷബീർ നസീമ എന്ന പ്രവാസി ഇന്ത്യക്കാരനാണ് സമ്മാനം നേടിയത്. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് വാർഷിക ബില്ലുകൾ അടയ്ക്കുന്നിതനായി അഞ്ച് ലക്ഷം ദിർഹം സമ്മാനമായി നൽകുന്നതായിരുന്നു ഓഫർ.
ആദ്യം ഓഫറിൽ വിജയിയായെന്ന വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ഇത് സത്യമാണോയെന്ന് അറിയാനായി സുഹൃത്തിനെ വിളിച്ചുവെന്നും ഷബീർ പറയുന്നു. വിജയിച്ച വിവരം സുഹൃത്ത് പറഞ്ഞപ്പോൾ ഷബീറിന് സന്തോഷം അടക്കാനായില്ല. ഇന്ത്യക്കാരനായ ഷബീർ സൗദി അറേബ്യയിൽ താമസിച്ചു വരികയാണ്. നാട്ടിൽ അവധിക്ക് പോയിരിക്കുകയാണ് നിലവിൽ ഷബീർ. ഇതിനിടെയാണ് ഷബീറിനെ ഭാഗ്യം തേടിയെത്തിയത്. ഏകദേശം രണ്ടു വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ബഷീർ പങ്കെടുക്കുന്നുണ്ട്.
Read Also: 50 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്: നടപടിക്രമങ്ങൾ ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം
നികുതി ഉൾപ്പെടെ 500 ദിർഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിയാൽ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽഐൻ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകൾ വഴിയോ അല്ലെങ്കിൽ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ ടിക്കറ്റുകൾ സ്വന്തമാക്കാം. ബിഗ് 10 മില്യൻ 232-ാം സീരിസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ വാങ്ങാനുള്ള അവസാന ദിവസം സെപ്തംബർ 30 ആണ്.
Post Your Comments