ന്യൂഡല്‍ഹി: ലോകത്തെ വിവിധ ഉത്പന്നങ്ങളുടെ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുന്നു. മാറ്റിത്തീര്‍ക്കാനുള്ള സ്വപ്നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവയ്ക്കുന്നു. ആപ്പിളിന്റെ മുന്‍നിര മൊബൈല്‍ ഐഫോണ്‍ 13 രാജ്യത്ത് നിര്‍മ്മിക്കും. നിര്‍മ്മാണ പങ്കാളിയായ ഫോക്സ്‌കോണിന്റെ ചെന്നൈയ്ക്ക് സമീപമുള്ള പ്ലാന്റില്‍ ഐഫോണ്‍ 13ന്റെ നിര്‍മ്മാണം ആരംഭിച്ചു.
Read Also : യുപിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും 100 കിടക്കയുളള ആശുപത്രികളെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് കമ്പനിയുടെ ഇന്ത്യന്‍ വക്താവ് പറഞ്ഞു,
ആപ്പിള്‍ ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളികളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍ എന്നിവയിലൂടെ ഐഫോണ്‍ 13 പ്രാദേശികമായി കൂടുതല്‍ വില്‍ക്കുന്ന എല്ലാ മോഡലുകളും നിര്‍മ്മിക്കും. കൂടാതെ, മൂന്നാമത്തെ പങ്കാളിയായ പെഗാട്രോണും ഈ മാസം പ്രവര്‍ത്തനം ആരംഭിച്ചേക്കും.
അഞ്ചുവര്‍ഷം മുമ്പ് 2017ല്‍ ഐഫോണ്‍ എസ്ഇ ഉപയോഗിച്ച് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. നിലവില്‍ ഐഫോണ്‍ 11, ഐഫോണ്‍ 12, ഇപ്പോള്‍ ഐഫോണ്‍ 13 എന്നിവയും പ്രാദേശികമായി നിര്‍മ്മിക്കുന്നു.
2021 സെപ്റ്റംബര്‍ 24-ന് ലോഞ്ച് ചെയ്യുന്നതിനും ഏറ്റവും പുതിയ ഐഫോണ്‍ മോഡലിന്റെ ഉല്‍പ്പാദനത്തിനും ഇടയിലുള്ള സമയപരിധി എട്ടു മാസത്തില്‍ നിന്ന് ആറ്, ഏഴ് മാസമായി കുറയ്ക്കാന്‍ പ്രാദേശിക നിര്‍മ്മാണം ആപ്പിളിനെ സഹായിച്ചിട്ടുണ്ട്.
Post Your Comments