കണ്ണൂര്‍:സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സ്ഥാനാര്‍ഥിയായ ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം. ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വീഡിയോ റെക്കോര്‍ഡിങ് ദൃശ്യങ്ങള്‍ പരാതിയുണ്ടായതിനെ തുടര്‍ന്നു പരിശോധിച്ചപ്പോഴാണു കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ഒരേ ആളുകള്‍ തന്നെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ധര്‍മടത്തെ 124 മുതല്‍ 139 വരെയുള്ള ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍, ആരോപണം സിപിഎം നിഷേധിച്ചു. ധര്‍മടത്തെ അഞ്ചു ബൂത്തുകളില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷം വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. 21 പേര്‍ വോട്ടുചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവ ദിവസം തന്നെ പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ തന്നെ തെളിവായി നല്‍കുകയായിരുന്നു.
Post Your Comments