IndiaNews

മൂന്നുമാസത്തിനിടെ ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിന് ചിലവിട്ടത് 15 കോടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ അച്ചടിമാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിനായി മാത്രം ചിലവഴിച്ചത് 15 കോടി രൂപ. ഈ വര്‍ഷം ഫിബ്രവരി 10 മുതല്‍ മെയ് 11 വരെയുള്ള കാലത്ത് 14.56 കോടി രൂപ പരസ്യത്തിനായി മാത്രം ചിലവിട്ടെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

കേരളം, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഒരുവശത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് വന്‍തുക പരസ്യത്തിനായി ചിലവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button