ബിഹാര്‍: ഓടുന്ന ട്രെയിനില്‍ റയില്‍വേ പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തി അക്രമികള്‍ തോക്കും തിരകളും കവര്‍ന്നു. ആക്രമണത്തില്‍ മറ്റൊരു പൊലീസുകാരനു പരുക്കുണ്ട്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന രണ്ട് ‘ഇന്‍സാസ്’ തോക്കുകളും തിരകളുമായി അക്രമികള്‍ ഓടുന്ന ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടു.
വാരാണസി – ബക്സര്‍ പാസഞ്ചര്‍ ട്രെയിനില്‍, ചൗസയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ട്രെയിനില്‍ സുരക്ഷാ അകമ്പടിക്കു നിയോഗിക്കപ്പെട്ട രണ്ടു ഗവണ്മെന്റ് റയില്‍വേ പൊലീസുകാരെ നാലു പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
യുപി സ്വദേശിയായ അഭിഷേക് സിങ് സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന നന്ദലാല്‍ യാദവ് പരുക്കേറ്റു വാരാണസിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Post Your Comments