തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇതിനായി എല്ലാ ബൂത്തുകളിലും ‘ബ്രെയില്‍ ബാലറ്റ്’ ഒരുക്കിയിട്ടുണ്ട്. ബ്രെയില്‍ ബാലറ്റ് പേപ്പറില്‍ ക്രമനമ്ബര്‍, ബൂത്ത് നമ്ബര്‍, സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നത്തിന്റെ പേര് എന്നിവയുണ്ടാകും.
വോട്ട് ചെയ്യാന്‍ കാഴ്ചശക്തിയില്ലാത്തതോ, കാഴ്ച കുറഞ്ഞതോ ആയ ആള്‍ പോളിംഗ് സ്റ്റേഷനില്‍ എത്തുമ്ബോള്‍ പ്രിസൈഡിംഗ് ഓഫീസര്‍/പോളിംഗ് ഓഫീസര്‍ നല്‍കുന്ന ബ്രെയില്‍ ബാലറ്റ് വായിച്ച് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പേരും ക്രമനമ്ബറും മനസിലാക്കുന്നു. തുടര്‍ന്ന്, വോട്ടിംഗ് യന്ത്രത്തില്‍ താന്‍ വോട്ട് രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍ മനസിലാക്കി മറ്റുള്ളവരെപ്പോലെ വോട്ട് ചെയ്യാം. ബീപ്പ് ശബ്ദത്തിലൂടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകുകയും ചെയ്യും.
ഇതാദ്യമായാണ് കാഴ്ചയില്ലാത്തവര്‍ക്ക് വായിച്ച് മനസിലാക്കി വോട്ട് ചെയ്യാന്‍ ഇത്രയും വിപുലമായ സൗകര്യം ഒരുക്കുന്നത്. ജില്ലയിലെ 2203 ബൂത്തുകളിലും ഒരു ഡമ്മിയടക്കം രണ്ട് ബ്രെയില്‍ ബാലറ്റ് ഷീറ്റ് ഉണ്ടാകും. കാഴ്ചയില്ലാത്തവര്‍ക്ക് ഇതുസംബന്ധിച്ച് അറിവ് നല്‍കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കാഴ്ചയില്ലാത്ത വ്യക്തികളുടെ പരമാവധി മേല്‍വിലാസം ശേഖരിച്ച് അവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് വേഗത്തിലെത്തിക്കാന്‍ ആര്‍.എം.എസില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments