KeralaIndiaNews

നിയമസഭയില്‍ ബി.ജെ.പി പ്രതിനിധി കാലുകുത്തിയാല്‍ അത് അപകടത്തിന്‍റെ ആരംഭം; എ.കെ ആന്‍റണി

കൊല്ലം : നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ കാലുകുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എ.കെ ആന്‍റണി. ബിജെപി പ്രതിനിധി നിയമസഭയില്‍ കാലുകുത്തുന്ന സ്ഥിതി ഉണ്ടാകുന്നത് ആപത്തിന്‍റെ തുടക്കമായിരിക്കും. സംസ്ഥാനത്തിന്‍റെ അജണ്ട തന്നെ അവര്‍ മാറ്റും. ബി.ജെ.പിയെ മൂന്നാം ശക്തിയാക്കിയാല്‍ കേരളത്തെ ഗുജറാത്താക്കാമെന്നാണ് മോഡി പറയുന്നതെന്നും ആന്‍റണി പറഞ്ഞു.

കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ തന്നെയാണെന്നും കേരളത്തിന്‍റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തി പ്രസംഗിക്കുന്നതെന്നും ആന്‍റണി പറഞ്ഞു. മോഡി സര്‍ക്കാരിന്‍റെ ജനാധിപത്യ പൗരാവകാശ സ്വംസനങ്ങളെ തടയാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും ഒരു കാരണവശാലും ബി.ജെ.പിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും ആന്‍റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button