ലിബിയയില്‍ നിന്ന് 29 മലയാളി നഴ്സുമാരെ തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയവും സുഷമാ സ്വരാജും നടത്തിയ കഠിനാധ്വാനത്തെ ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്ക് ഉചിതമായ മറുപടി നല്‍കി സുഷമാ സ്വരാജിന്‍റെ പ്രതികരണം.
മലയാളി നഴ്സുമാരെ തിരികെ കൊണ്ടുവന്നത് തങ്ങളുടെ ശ്രമഫലമായാണെന്ന് പറഞ്ഞ് ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചപ്പോഴായിരുന്നു സുഷമയുടെ പ്രതികരണം. നഴ്സ്മാരുടെ യാത്രക്കുള്ള തുക മുടക്കിയത് തങ്ങളാണെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദമാണ് സുഷമയെ ചൊടിപ്പിച്ചത്.
“മിസ്റ്റര്‍ ചാണ്ടി കേന്ദ്രഗവണ്‍മെന്‍റ് കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ ലിബിയ, ഇറാഖ്, യെമന്‍ എന്നിവടങ്ങളില്‍ നിന്ന്‍ തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്. ആരാണ് അവരുടെ യാത്രയ്ക്കുള്ള പണം മുടക്കിയത്? ഞങ്ങളാണ് പണം മുടക്കിയതെന്ന് പറഞ്ഞ് നിങ്ങളാണ് ഈ വാഗ്വാദം തുടങ്ങിയിരിക്കുന്നത്. പൌരന്മാരോടുള്ള മഹത്തായ ഉത്തരവാദിത്തം എന്ന ബോധ്യത്തോടെയാണ് ഞങ്ങള്‍ എന്നും ഈ കര്‍മ്മം നിറവേറ്റിയിട്ടുള്ളത്,” സുഷമ പറഞ്ഞു.
Mr.Chandy – We evacuated thousands of Indians from Kerala from Iraq, Libya and Yemen. Who paid for them ?
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy – You said ‘Kerala paid for 29 Indians evacuated from Libya.’
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy – You started this debate – as to Who paid ? Not me. We always did this because this is our pious duty towards our citizens.
— Sushma Swaraj (@SushmaSwaraj) May 12, 2016
ചില ദേശീയ ചാനലുകള്‍ സുഷമയുടെ ഈ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍, പണം മുടക്കിയെന്ന അവകാശവാദത്തില്‍ നിന്ന്‍ ഉമ്മന്‍ചാണ്ടി പിന്തിരിഞ്ഞു.
Post Your Comments