KeralaNews

ജിഷയുടെ കൊലപാതകിയെ തേടി പോലീസ് അലയുമ്പോൾ ഗോവിന്ദചാമി ജയിലിൽ സുഖവാസത്തിൽ

കോഴിക്കോട് : ജിഷയുടെ കൊലയാളിയെ തേടി പോലീസ് പരക്കംപായുന്പോള്‍ സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമി “വിശ്രമത്തില്‍”. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി കഴിയുന്നത്.ജിഷയുടെ കൊലപാതകവിവരം പത്രങ്ങളിലൂടെ ചാമി അറിഞ്ഞതായി ജയിലധികൃതര്‍ പറയുന്നു. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ വാചാലനാകാന്‍ അയാള്‍ തയാറായിട്ടില്ല. 2011 ഫെബ്രുവരി ഒന്നിനാണു എറണാകുളം -ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. രാത്രി 8.40 -നായിരുന്നു വള്ളത്തോള്‍ നഗറിനു സമീപം റെയില്‍വേട്രാക്കില്‍ പരുക്കേറ്റു കിടക്കുന്ന സൗമ്യയെ കണ്ടത്. തൊട്ടടുത്തു ദിവസം തന്നെ തമിഴ്നാട്ടുകാരനായ ഗോവിന്ദച്ചാമിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച്‌ നാലിനു മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ബി.എ. ആളൂര്‍ വാദിക്കാനായി രംഗത്തെത്തിയതു മുതല്‍ ഗോവിന്ദച്ചാമി കുപ്രസിദ്ധനായി. തൃശൂര്‍ അതിവേഗകോടതി വധശിക്ഷയ്ക്കു വിധിച്ചശേഷം ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി.

വധശിക്ഷ റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. കേസിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വധശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വധശിക്ഷയ്ക്കു വിധിച്ചവര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ജയിലില്‍ ചാമിക്ക് ലഭിക്കുന്നുണ്ട്.

ശാരീരികാധ്വാനമുള്ള ഒരു ജോലിയും ചാമി ഇപ്പോള്‍ ജയിലില്‍ ചെയ്യുന്നില്ല. കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ട്. മനസിനു ശാന്തത ലഭിക്കാനും മാനസിക സംഘര്‍ഷം കുറയ്ക്കാനും യോഗ പഠിച്ചിരുന്നു. ആരോടും ക്ഷുഭിതനാവുകയോ ഭക്ഷണത്തിനു തട്ടിക്കയറുകയോ ചെയ്യുന്നില്ല. മറ്റു തടവുകാര്‍ ജോലി ചെയ്യുന്പോള്‍ കാഴ്ചക്കാരന്‍ മാത്രമാണ് ചാമി. അഞ്ചുവര്‍ഷത്തെ ജയില്‍വാസം ഒട്ടനവധി മാറ്റങ്ങള്‍ വരുത്തിയെന്നാണു ജയിലധികൃതരുടെ സാക്ഷ്യപ്പെടുത്തല്‍. ആദ്യ ഘട്ടത്തില്‍ അക്രമാസക്തനായിരുന്നു. ബിരിയാണിയ്ക്കു വേണ്ടിവരെ സമരം നടത്തി. എന്നാല്‍ ചാമിയ്ക്ക് ഇന്ന് ജയിലിലെ മെനുതന്നെ ധാരാളം.
സഹതടവുകാരോടും ജയിലധികൃതരോടും മിതത്വം പാലിക്കാന്‍ ചാമി പഠിച്ചു. രാവിലെ എഴുന്നേറ്റാല്‍ സ്വന്തം വസ്ത്രങ്ങള്‍ അലക്കും. പിന്നീട് ജയിലില്‍ വരുത്തുന്ന തമിഴ്പത്രങ്ങള്‍ വായിക്കും. ഇടയ്ക്ക് ടിവി കാണും. മലയാളം പരിപാടികള്‍ കണ്ട് ചാമിയും ഇപ്പോള്‍ മറ്റുതടവുകാര്‍ക്കൊപ്പമിരിക്കും. ചാമിയെ കാണാന്‍ പുറത്തു നിന്നും അഭിഭാഷകന്‍ മാത്രമാണ് എത്താറുള്ളത്. നാട്ടിലെ സഹോദരനെ മാത്രമാണു ചാമി ജയിലിലെ ഫോണ്‍ വഴി ബന്ധപ്പെടുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയെന്ന നിലയില്‍ ജയിലിനുള്ളില്‍ ജോലിക്കൊന്നും ചാമിയെ നിയോഗിക്കാറില്ല. ഇതൊന്നും ചാമിക്കു നല്‍കുന്ന ആനുകൂല്യമല്ലെന്നാണു ജയിലധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button