കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. ജിഷയ്ക്കും മോളിക്കും ശേഷം ഇപ്പോൾ നിമിഷ എന്ന പെൺകുട്ടിക്കും തങ്ങളുടെ ജീവൻ ബലിനൽകേണ്ടിവന്നു. ഊരും പേരും അഡ്രസ്സുമില്ലാത്ത ചില അന്യസംസ്ഥാന തൊഴിലാളികളെങ്കിലും നമ്മുടെ നാടിനു ഭീഷണിയാണ്. കൊടും കുറ്റവാളികളാണോ, മറ്റു രാജ്യക്കാരാണോ എന്നുപോലുമറിയാത്ത സ്ഥിതിയാണ് ഇപ്പോൾ ചില ക്രൂരകൃത്യങ്ങൾ കാണുമ്പോൾ തോന്നുക. അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് ചിലപ്പോഴെങ്കിലും അവരുടെ അതിക്രമങ്ങളാണ്.
എന്നാൽ നല്ലൊരു പങ്കും കഷ്ടപ്പെട്ട് ജീവിക്കാനെത്തുന്ന തൊഴിലാളികളാണ്. ഇതിനിടയിലാണ് ക്രിമിനലുകളും എത്തിച്ചേരുന്നത്. കുറച്ചു നാൾ ഇവർ ഇതൊക്കെ മറച്ചു ജീവിച്ചാലും പിന്നീട് ഇവരുടെ തനിരൂപം കാണാൻ വിധിക്കപ്പെടുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളി ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ പോലീസ് കയ്യോടെ പിടികൂടിയത് ആശ്വാസമായിരുന്നു. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസിലും കോടതി വധശിക്ഷ വിധിച്ചിരുന്നു.
അതിനു ശേഷമായിരുന്നു പെരുമ്പാവൂരിനെ നടുക്കിയ മറ്റൊരു കൊലപാതകം അരങ്ങേറുന്നത്. എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരി മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി പരിമള്‍ സാഹു(28)വിനെ പിടികൂടിയിരുന്നു. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന മുന്ന പീഡനശ്രമത്തിനിടെയാണ് മോളിയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ മോളിയും മകന്‍ അപ്പുവെന്ന് വിളിക്കുന്ന ഡെന്നിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 32 കാരനായ അപ്പു മാനസിക വൈകല്യമുള്ളയാളാണ്.
മോളിയുടെ മൃതദേഹം നഗ്നമാക്കിയ നിലയില്‍ കിടപ്പ് മുറിയില്‍ താഴെ രക്തത്തില്‍ കുളിച്ച നിലയിലാണ് കാണപ്പെട്ടത്. രാത്രി ഒന്നരയോടെ വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടുവെങ്കിലും സമീപവാസികള്‍ കാര്യമാക്കിയില്ല. രാവിലെ ആറരക്ക് മകന്‍ അപ്പു അയല്‍വീട്ടിലെ ശിവന്റെ ഭാര്യ നളിനിയോട് വിവരം പറയുകയായിരുന്നു. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നാവശ്യപ്പെട്ടാണ് അപ്പു നളിനിയെ ചെന്നുകണ്ടത്. നളിനി എത്തിയപ്പോള്‍ മോളി മരിച്ചു കിടക്കുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പറയുന്നു. പിന്നീട് അപ്പു താക്കോല്‍ നല്‍കിയ ശേഷം മുറി തുറക്കുകയും ഉടന്‍ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു..
ഒന്നര ഏക്കറോളം വരുന്ന വസ്തുവില്‍ ഇരുനില കെട്ടിടത്തിലാണ് മോളിയും അപ്പുവും താമസിക്കുന്നത്. ഇടക്ക് മുകളിലെ നില വാടകക്ക് കൊടുത്തിരുന്നു. വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഇതര സംസ്ഥാനക്കാരായ 15 ഓളം പേര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ ഒരാളാണ് അറസ്റ്റിലായ മുന്ന. 60 വയസ്സുള്ള സ്ത്രീയോട് പോലും മറ്റു വിചാരത്തോടെ സമീപിക്കുന്ന തലത്തിൽ ആണ് ഇവരുടെ ചിന്താഗതി. ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് നിമിഷ എന്ന പെൺകുട്ടി. പെരുമ്പാവൂരില്‍ ഇടത്തിക്കാട് അമ്പിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയെ ഇതര സംസ്ഥാന തൊഴിലാളിയായ ബിജു കുത്തിക്കൊന്നത് പണത്തിന് വേണ്ടിയായിരുന്നെന്ന് പോലീസ് പറയുന്നു. നിമിഷയുടെ മുത്തശിയുടെ കഴുത്തില്‍ കിടന്ന മാല ബിജു പൊട്ടിക്കാന്‍ ശ്രമിച്ചു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജു നിമിഷയെ കുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നനതിനിടെ തമ്പിക്കും പരിക്കേറ്റത്.കഴുത്തില്‍ കുത്തേറ്റ നിമിഷയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ബിജു സമീപത്തെ ചായ്പില്‍ കയറി ഒളിച്ചു. എന്നാല്‍, നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍.
എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍, അകറ്റിനിർത്തേണ്ടവരെ അകറ്റി നിർത്തിയാൽ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം.
Post Your Comments