KeralaNews

ഇടതു-വലതു മുന്നണികള്‍ ആദിവാസികളെ മനുഷ്യരായല്ല കണ്ടത്: പ്രധാനമന്ത്രിക്ക് പിന്തുണയുമായി സി.കെ.ജാനു

കഴിഞ്ഞ 60-വര്‍ഷക്കാലമായി കേരളത്തിലെ ആദിവാസികളോട് ഇടതു-വലതു മുന്നണികള്‍ ഫാസിസം ആയിരുന്നു കാണിച്ചിരുന്നതെന്ന് ആദിവാസി നേതാവ് സി.കെ.ജാനു. ആദിവാസികളെ ഇടതു-വലതു മുന്നണികള്‍ മനുഷ്യരായല്ല കണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു.

കേരളത്തിന്‌ വടക്ക് വയനാടിലെ മുത്തങ്ങയിലും, മദ്ധ്യകേരളത്തില്‍ പത്തനംതിട്ടയിലെ ചെങ്ങറയിലും, തെക്കന്‍കേരളത്തില്‍ കൊല്ലത്തെ അരിപ്പയിലും ആദിവാസികളുടെ പരിതാപകരമായ അവസ്ഥ പലനാളുകളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ ഭരണവര്‍ഗ്ഗ പിന്തുണ ഇതുവരെ ലഭിക്കാത്ത വിഷയങ്ങളുമാണ്.

“ആറു ദശകങ്ങള്‍ക്ക് മേലായി കേരളത്തിലെ ആദിവാസികള്‍ക്ക് സാമൂഹിക നീതി ലഭിക്കാതായിട്ട്. ഭൂമിപതിച്ചു നല്‍കലില്‍ പോലും സ്വാഭാവികനീതി നടപ്പിലാക്കാന്‍ ഇത്രകാലമായിട്ടും ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല,” ആദിവാസി ദളിത്‌ മുന്നേറ്റ സമിതി പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button