KeralaLatest NewsNews

പ്രസീത സി.പി.എം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തി: തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുരേന്ദ്രന്‍

ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റ്

തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപി നേതൃത്വത്തെ പ്രതിസന്ധിലാക്കി കൊണ്ട് ഉയർന്നുവന്ന ആരോപണമാണ് സി.കെ.ജാനുവിനു 10 ലക്ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നല്കിയെന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ജാനു സുരേന്ദ്രനിൽ നിന്നും പണം വാങ്ങിയെന്നാരോപിച്ച് പ്രസീതയാണ് രംഗത്ത് വന്നത്. എന്നാൽ ഇത് ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്നു കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നു .

read also: ഐഎസിനെ സഹായിക്കാന്‍ സിറിയയില്‍ പോകാന്‍ തയ്യാറായി: മത അധ്യാപിക അറസ്റ്റില്‍

ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ മനോരമന്യൂസ് ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയിൽ പറഞ്ഞു. ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button