കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ ചോദ്യം ചെയ്തതില്‍ നിന്നും ദീപയ്ക്ക് ബായ് എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചു . തനിക്ക് ഹിന്ദിയും ഒരു ഹിന്ദിക്കാരനേയും അറിയില്ലെന്ന ദീപയുടെ വാദത്തെ പൊളിക്കുന്നതാണ് തെളിവുകള്‍. ഇരുവരും ഒന്നിച്ച് പുറത്ത് സഞ്ചരിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച നാലു മണിക്കൂറോളം ദീപയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ദീപയ്ക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല . ഈ കാലയളവില്‍ അമ്മയേയും സഹോദരിയേയും കാണാന്‍ ഒരിക്കല്‍ പോലും ദീപ എത്തിയിരുന്നില്ല. കുടുംബവുമായി അകന്നു നിന്ന സമയത്ത് ദീപയ്ക്ക് നിരവധി സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരില്‍ അധികവും ദീപയുടെ അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍മാരും അന്യസംസ്ഥാന തൊഴിലാളികളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. അതേസമയം, ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വാടക കൊലയാളിയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീടിരിക്കുന്ന പുറംപോക്ക് റോഡാക്കി മാറ്റാന്‍ ചിലര്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ജിഷ ശക്തമായി രംഗത്തെത്തിയത് ശത്രുക്കളെ ഉണ്ടാക്കിയെന്നാണ് സൂചന.
Post Your Comments