NewsIndia

അഡ്വക്കേറ്റ് ജയശങ്കരിന്റെ ആക്ഷേപഹാസ്യ ലേഖനം സോഷ്യല്‍ മീഡിയയ്ക്കു ഇന്നത്തെ സ്‌പെഷ്യല്‍ വിഭവം

ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ പ്രജകളും. എന്റെയും മകന്റെയും ഹിതമനുസരിച്ച് മാത്രമേ ഇവിടുത്തെ കാര്യങ്ങൾ നടക്കാൻ പാടുള്ളൂ.

ഇന്ത്യാ മഹാരാജ്യം പണ്ഡിറ്റ് നെഹ്രുവിന്റെ പേർക്ക് തീറാധാരം രജിസ്ട്രാക്കിയിട്ടാണ് ബ്രിട്ടീഷുകാർ വിട്ടുപോയത് ടിയാൻ സ്ഥാവര ജംഗമസ്വത്തുകൾ മകൾക്കും ചിതാഭസ്മം നാട്ടുകാർക്കുമായി വില്ലെഴുതിവെച്ചിട്ട് മരിച്ചു.

മരണപത്രപ്രകാരം രാജ്യത്തിന്റെ ഉടമസ്ഥാവകാശം എന്റെ അമ്മായിഅമ്മയ്ക്കും ടിയാളുടെ കാലശേഷം എന്റെ കെട്ടിയോനും അതിയാൻ ബോംബു പൊട്ടി മരിച്ചപ്പോൾ എനിക്കും ക്ടാങ്ങൾക്കും കിട്ടി.

തെരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി ഞങ്ങളെ അങ്ങ് ഊശിയാക്കാം എന്ന് കരുതണ്ട. ബോഫേഴ്സും മുങ്ങിക്കപ്പലും വന്നിട്ട് പേടിച്ചില്ല. ഇനി ഹെലികോപ്ടർ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട.

ഇന്ത്യാ രാജ്യത്തെ ഓരോ തരി മണ്ണും ഞങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ് ഖജനാവിലെ ഓരോ പൈസയും ഞങ്ങളുടേതാണ് . അതൊന്നും ഞങ്ങൾ ഇറ്റലിക്ക് കൊണ്ടുപോകില്ല. പരമാവധി വിറ്റ്‌ സ്വിസ് ബാങ്കിൽ നിക്ഷേപിക്കും ബാക്കിയുള്ളത് ജർമൻ ബാങ്കിൽ പിന്നെയും വല്ലതും ഉണ്ടെങ്കിൽ അത് ജാപ്പനീസ് ബാങ്കിൽ.

ഞാൻ മരിച്ചാലും പള്ളിയിലടക്കുകയില്ല. ശവം കത്തിച്ച് ചാരം ഗംഗയിലും യമുനയിലും കാവേരിയിലും സത് ലജിലും ബ്രഹ്മപുത്രയിലും പമ്പയിലും ചാലിയാറിലും ഒഴുക്കും. ഇന്നാട്ടിലെ എല്ലാ ജലാശയങ്ങളെയും മലിനമാക്കിയിട്ടേ ഞാൻ പോകൂ. ഇത് സത്യം സത്യം സത്യം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button