കൊച്ചി: അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയവരുടെ എണ്ണം ഇക്കുറി കുറഞ്ഞതായി വ്യാപാരികള്‍. നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമായി പറയുന്നത്. തുക രൊക്കം നല്‍കി സ്വര്‍ണമെടുക്കുന്നവര്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പരിശോധനയില്‍പെടുമെന്ന് ഭയന്ന് വാങ്ങല്‍ വേണ്ടെന്നുവെച്ചെന്നാണ് വ്യാപാരികളുടെ നിഗമനം. പ്രചാരണത്തിരക്കും വില്‍പന കുറച്ചതായി കണക്കുകൂട്ടുന്നു. മുന്‍കൂട്ടി അറിയിച്ചിരുന്നവര്‍പോലും എത്തിയില്ലത്രെ. കൊച്ചിയിലെ വില്‍പനയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ പത്തുമുതല്‍ 15ശതമാനം വരെയാണ് കുറവുവന്നത്. നഗരത്തിലെ പ്രമുഖ ജ്വല്ലറികളിലെല്ലാം വില്‍പന കുറഞ്ഞതായാണ് കണക്ക്. വന്‍തോതില്‍ പരസ്യം നല്‍കിയാണ് അക്ഷയ തൃതീയ ദിന വില്‍പനക്ക് ജ്വല്ലറികള്‍ പ്രേരിപ്പിച്ചത്. എന്നാല്‍, വില്‍പന കുറയുകയായിരുന്നു.
Post Your Comments