ന്യൂഡല്‍ഹി : അഴിമതിക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കോപ്ടര്‍ ഇടപാട് കേസില്‍ സോണിയ ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ബഹളത്തോട് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടുമായി ബന്ധപ്പെടുത്തി സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചുവെന്ന് കാണിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് മോദിക്കെതിരെ അവകാശ ലംഘനത്തിന് നല്‍കിയ നോട്ടീസില്‍ പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കള്ളം പറയുകയാണെന്ന് കാണിച്ച് കോണ്‍ഗ്രസ് അംഗം ശാന്തറാം നായിക് ആണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അഴിമതിക്കെതിരെ സംസാരിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വായമൂടിക്കെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
Post Your Comments