IndiaNews

സോണിയ ഒരു പെൺപുലിയാണ്, ബിജെപി അവരെ ഭയക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ

അഗസ്റ്റ വെസ്റ്റ്ലാൻറ് അഴിമതിക്കേസിൽ പാർലമെൻറിന്റെ ഇരുസഭകളിലും പ്രതിരോധത്തിലായിപ്പോയ കോൺഗ്രസ് വല്ലാത്ത വിഷമവൃത്തത്തിലകപ്പെട്ടിരിക്കുകയാണ്.

ലോകസഭയിൽ ഇന്ന് കോൺഗ്രസിന് വേണ്ടി സംസാരിച്ചത് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്.

സോണിയാ ഗാന്ധി ഒരു പെൺപുലിയാണെന്നും ബിജെപിക്ക് അവരെ ഭയമായത് കൊണ്ടാണ് ഇപ്പോൾ ഇത്തരത്തിലുള്ള കേസുകൾ കുത്തിപ്പൊക്കുന്നതെന്നും പറഞ്ഞായിരുന്നു സിന്ധ്യ തന്റെ നേതാവിന് പ്രതിരോധകവചം തീർത്തത്.

സോണിയാ ഗാന്ധിക്കെതിരെ തങ്ങളുടെ പക്കൽ തെളിവുകളൊന്നുമില്ലെന്ന് ഇറ്റലിയിലെ മിലാൻ ഹൈക്കോടതി ജഡ്ജ് മാർക്കോ മായ്ഗ പറഞ്ഞതും സിന്ധ്യ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button