ലണ്ടന്‍: വളര്‍ത്തു മൃഗങ്ങള്‍ കരയുമ്പോള്‍ അവ പറയുന്നത് എന്തായിരിക്കും എന്ന് ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുള്ളവരുണ്ടാകും. അത്തരത്തില്‍ മൃഗങ്ങളുടെ ഭാഷ മനുഷ്യന് മനസിലാകുന്ന വിധത്തില്‍ തര്‍ജ്ജമ ചെയ്യാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ലണ്ടനിലെ ടെംപ്‌റ്റേഷന്‍ ലാബ്. ആദം ആന്‍ഡ് ഈവ് ഡിഡിബി എന്ന പരസ്യ കമ്പനിയുടെ ഭാഗമാണ് ടെംപ്ലേഷന്‍ ലാബ്. അദ്യ പടിയെന്നോണം പൂച്ചയുടെ കരച്ചിലാണ് മനുഷ്യ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.
കാറ്റര്‍ ബോക്‌സ് എന്ന് പേരു നല്‍കിയിരിക്കുന്ന ഉപകരണത്തില്‍ ഒരു ത്രീഡി പ്രിന്റര്‍, മൈക്രോ ഫോണ്‍, ബ്ലൂ ടൂത്ത്, വയര്‍ലെസ് എന്നിവയാണ് ഉള്ളത്. ഇവയുടെ സഹായത്തോടെ പൂച്ചയുടെ ഭാഷ മനസിലാക്കിയെടുക്കാമെന്നാണ് ലാബ് പറയുന്നത്. പൂച്ചയുടെ കഴുത്തില്‍ ധരിപ്പിക്കാവുന്ന പ്രത്യേക ഉപകരണത്തിലൂടെ ഹലോ, വിശക്കുന്നു എന്നീ വാക്കുകളാണ് പൂച്ചകള്‍ സാധാരണ സംസാരിക്കുന്നതെന്നും എന്നാല്‍ മറ്റു ചില വാക്കുകളും ഇവ സംസാരിക്കുന്നതായും ലാബ് അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments