ദുബായ് : ജെറ്റ് എയര്‍വേയ്സ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജെറ്റ് എയര്‍വേയ്സ് ഗര്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 23% വരെ ഇളവ് പ്രഖ്യാപിച്ചു. ഗള്‍ഫില്‍ നിന്ന് നേരിട്ട് യാത്ര നടത്തുന്നവര്‍ക്കാണ് ഇളവ്.
മെയ് അഞ്ച് മുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാമെന്ന് എയര്‍വേയ്സ് ഗള്‍ഫ് മധ്യുരപൂര്വ്വദേശം- വടക്കന്‍ ആഫ്രിക്ക പ്രസിഡന്റ് ഷാക്കിര്‍ കാണ്ടാവാല പറഞ്ഞു. ഈ മാസം അഞ്ചിനും ആറിനും ഓണ്‍ലൈനിലൂടെ jet airways.comടിക്കറ്റെടുക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് നിരക്കിളവ് ഗുണകരമാകും. ബാങ്കോക്ക്, ഹോങ്കോങ്, സിംഗപ്പൂര്‍, ധാക്ക, കാഠ്മണ്ഡു, കൊളംബോ എന്നിവിടങ്ങളിലേയ്ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്.
Post Your Comments