NewsIndia

തൃപ്തി ദേശായിക്ക് ഹാജി അലി ദര്‍ഗയില്‍ വിലക്ക്

മുംബൈ: ശനി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന് ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യവുമായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് മുബയ്യിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശനം നിഷേധിച്ചു. ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് മുസ്ലീം സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ദര്‍ഗയുടെ കവാടത്തില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് തൃപ്തിയെയും സംഘത്തെയും തടയുകയായിരുന്നു.

നേരത്തെ ഹാജി അലി ദര്‍ഗയില്‍ പോകുമെന്ന് തൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് തടഞ്ഞതിനെതുടര്‍ന്ന് തൃപ്തിയും സംഘവും പ്രതിഷേധം അറിയിക്കാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വസതിയിലേക്ക് പോയി. പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ സമരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ഹാജി അലി ദര്‍ഗയില്‍ സമാധാനപരമായി പ്രാര്‍ത്ഥന നടത്താനാണ് തങ്ങള്‍ എത്തിയതെന്ന് തൃപ്തി പറയുന്നു. ബോളിവുഡ് താരങ്ങളായ അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. പക്ഷെ തൃപ്തി ദേശായിക്ക് അലി ദര്‍ഗയില്‍ പ്രവേശനം നിഷേധിച്ചു. അതേസമയം തൃപ്തി ദേശായിയെ ദര്‍ഗയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സ്ത്രീകള്‍ ദര്‍ഗകളില്‍ പ്രവേശിക്കുന്നത് ഹറാമാണെന്നും എ.ഐ.എം.ഐ.എം. നേതാവ് ഹാജി റാഫത്ത് ഹുസൈന്‍ പറഞ്ഞിരുന്നു. ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ തൃപ്തിക്ക് നേരെ കരിമഷിയൊഴിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.പുരുഷന്മാര്‍ക്ക് പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങളിലെല്ലാം വനിതകള്‍ക്കും പ്രവേശനം വേണമെന്ന് വാദിക്കുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button