മുംബൈ:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇടപെടണമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്‌നാപുറില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ ശേഷമാണ് തൃപ്തി ദേശായി ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തിരിക്കുന്നത്. വിലക്ക് ലംഘിച്ച് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും നാല്‍പത്തിയൊന്ന് നാള്‍ വ്രതമെടുത്താകും താന്‍ മല ചവിട്ടുകയെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗവിവേചനവും നിയമവിരുദ്ധവുമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തും. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ അടുത്ത മാസം താന്‍ കേരളത്തിലെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച തൃപ്തി, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഉരുണ്ട് കളിക്കുകയാണെന്നും കുറ്റപ്പെടുത്തി.
Post Your Comments