ന്യൂഡൽഹി:അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ 3600 കോടിയുടെ ഞെട്ടിക്കുന്ന അഴിമതി പുറത്തു വരുന്നു. ഇറ്റാലിയൻ കോടതിയാണ് ഇത് വ്യക്തമാക്കിയത്.കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ നാരായണൻ എന്നിവർക്കു പങ്കുണ്ടെന്നാണ് ഇറ്റാലിയൻ കോടതി വ്യക്തമാക്കുന്നത്.
സോണിയ ഗാന്ധി, മന്മോഹൻ സിംഗ്, എം. കെ നാരായണൻ തുടങ്ങിയവർ 125 കോടി രൂപ വീതം കൈക്കൂലി വാങ്ങിയതായും, സോണിയാഗാന്ധിയുടെ ഓഫീസിലുളളവർ വരെ പണം കൈപ്പറ്റിയതായും കോടതി പറഞ്ഞു.ഇടപാടിൽ 3600 കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തൽ. ഇടപാടിൽ 15 മുതൽ 16 മില്യൺ വരെ ഓരോ നേതാവും കൈക്കൂലി കൈപ്പറ്റിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, 120 പേജുളള കുറ്റപത്രത്തിൽ നാലിടത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പേരെടുത്ത് പറയുന്നുണ്ട്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഈ അഴിമതിയുടെ മുഖ്യ സൂത്രധാരയായി കോടതി കാണുന്നു.വിവാദം കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയത്തിൽ ബി.ജെ.പി വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. മുൻ യു.പി.എ സർക്കാർ തുടർന്നു വന്നിരുന്ന അഴിമതിഭരണത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ ആണ് ഇറ്റാലിയൻ കുറ്റ പത്രത്തിലൂടെ വെളിയിൽ വന്നിരിക്കുന്നത്.
Post Your Comments