ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ വൈദ്യുതീകരണം നരേന്ദ്ര മോദി ഗവണ്‍മെന്‍റിന്‍റെ ഒരു പ്രഖ്യാപിത നയമായിരുന്നു. ഈ ലക്ഷ്യം സമയബന്ധിതമായി സാക്ഷാത്കരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചത് ഏറ്റവും യോജിച്ച ആളെത്തന്നെയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. പീയൂഷ് ഗോയല്‍ നേതൃത്വം നല്‍കുന്ന ഊര്‍ജ്ജ മന്ത്രാലയം ഇന്ത്യയുടെ ഗ്രാമീണ വൈദ്യുതീകരണത്തില്‍ പുതിയ ചരിത്രം രചിക്കുകയാണ്.
2015-16 കാലയളിവില്‍ ഗവണ്‍മെന്‍റിന്‍റെ പ്രാഥമിക ലക്ഷ്യം 2,800 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുക എന്നതായിരുന്നു. പക്ഷേ ഈ ആഴ്ച ഊര്‍ജ്ജമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ചിരട്ടി ഗ്രാമങ്ങളുടെ വൈദ്യുതീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. 7,108 ഗ്രാമങ്ങളുടെ വൈദ്യുതീകരണം എന്ന സ്വപ്നമാണ് ഈ കാലയളവില്‍ പീയൂഷ് ഗോയലിന്‍റെ മന്ത്രാലയം പൂര്‍ത്തീകരിച്ചത്.
രണ്ടാഴ്ച മുമ്പ് തന്‍റെ മന്ത്രാലയത്തിന്‍റെ കീഴില്‍ വരുന്ന 10-ലക്ഷം തൊഴിലാളികള്‍ക്ക് നന്ദി അര്‍പ്പിച്ചു കൊണ്ട് ഗോയല്‍ എഴുതിയ കത്തിന് തൊഴിലാളികളുടെ ഇടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ലക്ഷ്യമിട്ട സംഖ്യകളേക്കാള്‍ മുകളില്‍ യഥാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കാന്‍ തന്‍റെ മന്ത്രാലയത്തിനു സാധിച്ചത് ഇത്രവലിയ ഒരു തൊഴില്‍ശക്തിയിലെ ഓരോ അംഗത്തിന്‍റേയും ആത്മാര്‍പ്പണത്തിന്‍റെ ഫലമാണെന്ന് പറഞ്ഞാണ് ഗോയല്‍ തൊഴിലാളികള്‍ക്ക് നന്ദി പ്രകാശിപ്പിച്ചത്.
Post Your Comments