ബംഗലൂരു:വിശ്വവിഖ്യാത ചിത്രകാരന് രാജാ രവിവര്‍മ്മയുടെ അപൂര്‍വ്വ ലിത്തോഗ്രാഫ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ബംഗളൂരു തയാറെടുക്കുന്നു. രാജാ രവിവര്‍മ ഹെറിറ്റേജ് ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ജൂലൈ എട്ടുമുതല്‍ അഞ്ച് ആഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്ട്ടില്വെച്ചാണ് സംഘടിപ്പിക്കുന്നത്.
കല്ലച്ചില്നിര്മ്മിച്ച ഈ ചിത്രങ്ങളില്പലതും രാജാരവിവര്‍മ്മ കണ്ടിട്ടില്ല എന്ന അപൂര്‍വ്വതയുമുണ്ട്. 1906ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷമാണ് ഈ ചിത്രങ്ങളില്‍ പലതും ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. 134ഓളം ലിത്തോഗ്രാഫ് ചിത്രങ്ങള്‍ രവിവര്‍മ്മ പൂര്‍ത്തിയാക്കിയാതായാണ് ഗവേഷകരും ചിത്രങ്ങള്‍ ശേഖരിക്കുന്നവരും കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ലഭ്യമായ 131 ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാവും.
രവിവര്‍മ്മ കുടുംബത്തിലെ ആറാം തലമുറക്കാരിയായ ഭരണിതിരുനാള്‍ രുഗ്മിണി ഭായി വര്‍മയാണ് ഫൌണ്ടേഷന് സ്ഥാപിച്ചതും പ്രദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നതും. രാജാ രവിവര്‍മ്മ ബംഗളൂരുവിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിനാലാണ് പ്രദര്‍ശനം ഇവിടെ സംഘടിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
Post Your Comments