ന്യൂഡൽഹി: ചാണകത്തില്‍ നിന്നും പെയിന്റ് നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പശുവിന്‍ ചാണകവും പ്രക്യതദത്ത് സംയുക്തങ്ങളും ഉപയോഗിച്ച് പെയിന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഖാദി പ്രാകൃതിക് പെയിന്റ് എന്ന വിഭാഗത്തിന് കീഴില്‍ വരുന്ന ഉത്പ്പന്നം ഇത്തരത്തിലുള്ള ആദ്യ ഉത്പ്പന്നമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
Also Read:ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍
പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത രീതിയിലാണ് പെയിന്റ് നിർമ്മിച്ചിട്ടുള്ളത്. സൗഹാര്‍ദ്ദ-വിഷമുക്തമായ പെയിന്റ് ആന്റി ഫംഗലും ആന്റി ബാക്ടീരിയലുമാണെന്ന് കമ്ബനി അവകാശപ്പെടുന്നു. ചാണകം മുഖ്യഘടകമായി വരുന്നതിനാല്‍ ഇതിന് വിലയും താരതമ്യേന കുറവായിരിക്കും. മണമില്ലായ്മയാണ് മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നം വിപണിയിൽ എത്തുന്നത്.
ഡിസ്റ്റെംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ട് രൂപങ്ങളില്‍ ഖാദി പ്രാകൃതിക് പെയിന്റ് ലഭ്യമാണ്. 2020 മാര്‍ച്ചില്‍ കെവിഐസി ആണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ തുടക്കം ഇന്ത്യയിൽ അനേകം ജോലി സാധ്യതകൾ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments